മൊട്ടുകൾ വിരിഞ്ഞു
മൊട്ടുകള്‍ വിരിഞ്ഞു മലരായി
മധുപന്‍ മലരിനു വരവായി
കന്നിപ്പെണ്ണിനു കുളിരായി
അവളുടെ മോഹം എന്താണ്
(മൊട്ടുകള്‍...)
കള്ളിപ്പെണ്ണേ പൊന്നഴകേ
നിന്നെക്കാണാന്‍ വരുമൊരുവന്‍
വന്നാലവന് കൊടുക്കാന്‍ നിന്നില്‍
എന്തുണ്ട്...എന്തുണ്ട്
ഇതുവരെയാര്‍ക്കും നല്‍കാത്ത
പവിത്രമാമൊരു സമ്മാനം
വന്നാലവനു കൊടുക്കാനായി
സഖി ഞാന്‍ കരുതീട്ടുണ്ടല്ലോ
(ഇതുവരെ...)
മലരിന്‍ മലരുകള്‍ താളമിടും
ഇരുവരുമപ്പോള്‍ കുളിരണിയും
താമരയിതളില്‍ മധു നിറയും - സഖി
മദനന്‍ നിന്നില്‍ കുടികൊള്ളും
(മൊട്ടുകള്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mottukal virinju
Additional Info
Year:
1983
ഗാനശാഖ: