ആണ്ടിയമ്പല മോന്തായത്തുമ്മേല്

ആണ്ടിയമ്പല മോന്തായത്തുമ്മേല്
തീ പിടിച്ചുണ്ടേ തീ പിടിച്ചുണ്ടേ

ആന വരും മുമ്പേ മണിയോശ വേണേങ്കിൽ
ആനക്കഴുത്തുമ്മേ മണികെട്ടിനയ്യാ

കുഞ്ഞിമക്കക്ക് ദീനം പരത്തുന്ന
കൂവക്കാടൻപക്ഷി കൂവിനടന്നേ

തീക്കൊള്ളി കൊണ്ടന്ന് കുത്തിവയ്ക്കണ്
തെറ്റാലി എടുത്തോണ്ടൊറ്റിവിടിനോ

ചെരവനാക്കെടുത്തൊന്ന് പൂഴ്ത്തണ് മണ്ണിൽ
ഒറക്കമുണരാത്ത മടി വച്ച കുട്ടോ

വിളിച്ചാലും കേക്കാത്ത നീറില്ലാ കുട്ടോ
ഞാൻ പെറ്റ കുഞ്ഞോ ചക്കരക്കുട്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aandiyambalam

Additional Info

Year: 
1979