കറുകറക്കാർമുകിൽ
Music:
Lyricist:
Singer:
Raaga:
Film/album:
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ് [3]
കറുകറക്കാർമുകിൽ കൊമ്പനാന-
പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ
(ഝികി...)
കർക്കിടകത്തേവരേ തുടം തുടം
കുടം കുടം നീ വാർത്തേ...
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ് [3]
(കറുകറ...)
മഴവിൽക്കൊടി മാനത്ത്
പൊന്നമ്പല മുറ്റത്ത്
കുളിരുന്നു നനയുന്നു അലിഞ്ഞ-
ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ
(ഝികി...)
മാനത്തൊരു മയിലാട്ടം
പീലിത്തിരുമുടിയാട്ടം....
ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി-
ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ
(ഝികി...)
മനസാകെ നനഞ്ഞല്ലോ
തീകാഞ്ഞു കിടന്നല്ലോ
ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു
ഞങ്ങൾ തളർന്നുറങ്ങുന്നൂ
(ഝികി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karukarakaarmukil