മാനത്തേ മച്ചോളം

കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ..കുമ്മാട്ടീ

മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ..കുമ്മാട്ടീ

പൂവിടാം കുന്നിന്റെ തോളത്ത്
ഭൂമി കാണാൻ വരും കുമ്മാട്ടീ
പറപറന്നാണോ - പല്ലക്കിലാണോ
നടനടന്നാണോ - ഇരിയിരിന്നാണോ
പറപറന്നാണോ പല്ലക്കിലാണോ
നടനടന്നാണോ ഇരിയിരിന്നാണോ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ..കുമ്മാട്ടീ

ഒറ്റക്കാതിൽ സൂര്യനെ ഞാത്തി
മറ്റേ കാതോ വെറുതേ നീട്ടി
ആയിരമണിയൻ തുറികണ്ണ്
തുറികണ്ണ് തുറികണ്ണ്
കാടും മേടും കുത്തിമറിക്കാനാടിവേട കോമ്പല്ല് കോമ്പല്ല് കോമ്പല്ല്
ആകാശപ്പന്നി നീട്ടിയ കുള്ളിയാന്തേറ്റ
കുള്ളിയാന്തേറ്റ
പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ
പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ
പേടിപ്പിച്ചോണ്ട് - പേപറഞ്ഞോണ്ട്
നമ്മളുറങ്ങുമ്പം നമ്മളുറങ്ങുമ്പം
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ..കുമ്മാട്ടീ

മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ..കുമ്മാട്ടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe macholam

Additional Info

Year: 
1979