ഉയരം

ഉയരമില്ലായ്‌മയാണെന്റെ ഉയരം
ഉയരമില്ലായ്‌മയാണെന്റെ ഉയരം
ഉയരമില്ലായ്‌മയാണെന്റെ ഉയരം

ഉയരമില്ലായ്‌മയാണെന്റെ ഉയരമെ-
ന്നൊരു മഹാകവി ചൊല്ലിയ വാക്കുകൾ
ഹൃദയഭിത്തിയിൽ ഞാൻ പകർത്തീടുന്നു (2)
തല ഉയർത്തി ഞാൻ ലോകത്തെ നോക്കുന്നു

പെരുമരങ്ങൾ മറിഞ്ഞു വീഴുന്നതും
കുറിയ പുല്ലു നിവർന്നു നിൽക്കുന്നതും
വഴിയിൽ കൂനനുറുമ്പുകൾ ചുമടുമായ്
വരികളായി നടന്നു നീങ്ങുന്നതും..
മിഴികളാൽ നഗ്ന മിഴികളാൽ കാണാത്ത
പരമ സൂഷ്മ കീടങ്ങളീ മണ്ണിന്റെ
നനവ് കാത്തുപോറ്റുന്നതും ഞാൻ കണ്ടു
ഉയരമില്ലായ്‌മയാണെന്റെ ഉയരം...

ഒരു മണൽത്തരിപോലെയാണീ ഭൂമി
പെരിയ വിശ്വപ്രപഞ്ചത്തിലെന്നതും
അകലെ കാണും വലിപ്പമുയരങ്ങൾ
അരികിലെത്തിയാലില്ലന്നുമറിയുന്നു
ഉയരമില്ലായ്മതൻ ഉയരത്തിൽ
നിന്നറിവിന്നുയരങ്ങൾ...
കീഴടക്കുന്നു ഞാൻ...
ഉയരമില്ലായ്‌മയാണെന്റെ ഉയരം...
ഉയരമില്ലായ്‌മയാണെന്റെ ഉയരം...
ഉയരമില്ലായ്‌മയാണെന്റെ ഉയരം...
ഉയരമില്ലായ്‌മയാണെന്റെ ഉയരം...