പുലരികൾ

പുലരികൾ പൂക്കളിൽ...
എഴുതിയ വാക്കുകൾ...
പൊടിമഴച്ചില്ലയിൽ
വിതറിയ വാക്കുകൾ..
തേടാൻ കാണാൻ ചേരൂ..കൂടെ
ഇനി അലയാം തിരയായ് അറിയാം ലോകം..
പുലരികൾ പൂക്കളിൽ..
എഴുതിയ വാക്കുകൾ
പൊടിമഴച്ചില്ലയിൽ
വിതറിയ വാക്കുകൾ..
ആ വിലോല വക്കിലുണ്ട്
നേരറിഞ്ഞൊരുൾ വിളി
ആ വിളിക്ക് കാതുകൾ
ഈ ഭൂമിതൻ കിടാങ്ങളും
പറന്നുയർന്നു തുമ്പികൾ
പടിവന്നു പക്ഷികൾ ...
പ്രകാശവും നിറങ്ങളും
നിറഞ്ഞ ലോകമൊന്നിതാ
പറന്നു മുന്നിലായ് വസന്തരാഗമായ്

പുലരികൾ പൂക്കളിൽ
എഴുതിയ വാക്കുകൾ
പൊടിമഴച്ചില്ലയിൽ
വിതറിയ വാക്കുകൾ...

ആദ്യം നീ പഠിച്ചിടേണ്ട പാഠമീ സ്വജീവിതം
ജീവിതത്തിലർത്ഥമായ്
വിരിഞ്ഞിടട്ടെ സൗഹൃദം
ചിതൽ പിടിച്ച പുസ്തകങ്ങൾ
പാതയിൽ കളഞ്ഞിടാം..
വെളിച്ചവും വിനോദവും
നിറഞ്ഞ പാഠശാലയിൽ
കടന്നു മുന്നിലായ് നിരന്നിരുന്നിടാം

(പുലരികൾ പൂക്കളിൽ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularikal