ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ
മാറത്തും തോളത്തും.. വെച്ചാലോലം...
പാടാം ഞാൻ (2)
ചിറകു നീർത്തി അലകൾ നീന്തി
ഉയരെ നീ... പോകുവോളം
ആയിരം കണ്ണുകളോടെ താഴെ..
കാണാൻ ഞാനെന്നുമില്ലേ...
ആ വിളി കേൾക്കുവാൻ ചാരെ
കാതോർത്തെന്നും ഞാൻ.. കൂടെയില്ലേ...
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം
പാടാം ഞാൻ
താരാട്ടു പാടാൻ..പാലൂട്ടാൻ പുൽകാൻ
അമ്മയെപ്പോലെ തലോടാൻ
ഞാനില്ലേ എന്നോമൽ പൂവേ
വാർമുടിയും കോതീടാം...
വാസനയാൽ മൂടാം ഞാൻ
പാൽച്ചോറു നൽകാം നിലാവേ
തേനൊഴുകും നിൻ വാക്കിൽ
വീണലിയും.. എൻ മൗനം
എന്നുള്ളിൽ പൂക്കും വസന്തം..
ഓരോ.. നാളും.. മാറിൽ ചൂടും
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ
മാറത്തും.. തോളത്തും വെച്ചാലോലം
പാടാം ഞാൻ
മാമുണ്ണാൻ ചായാൻ.. കാലത്തെണീക്കാൻ
നിന്നോടു ചൊല്ലാൻ ഒരാളായി
പിന്നാലെ എന്നും ഞാൻ ഇല്ലേ
കൈവളരാൻ കാൽ വളരാൻ
നിൻ.. തണലായ് മാറാം ഞാൻ
നല്ലൊരു നാളിൻ.. കിനാവേ
പാതകളിൽ കാലിടറാതോടിവരു പൊൻമണിയെ
നാളത്തെ നാടിൻ തിടമ്പേ..
നേരിൻ.. ലോകം.. കാണാൻ പോരു
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം
പാടാം ഞാൻ
ചിറകുനീർത്തി.. അലകൾ നീന്തി
ഉയരെ നീ പോകുവോളം
ആയിരം കണ്ണുകളോടെ താഴെ
കാണാൻ ഞാനെന്നുമില്ലേ
ആ വിളി കേൾക്കുവാൻ ചാരെ
കാതോർത്തെന്നും ഞാൻ.. കൂടെയില്ലേ
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം
പാടാം ഞാൻ..