ചിറകുകളായ്

ചിറകുകളായ് ഇന്നിരു മാനസം..  
പയ്യെ പയ്യെ ഒരു പ്രാവുപോലെ നാം
വിലോലമീ കാറ്റിനോടു കൂടെ ഒഴുകി
വിഹായസ്സില്‍ ഒരാനന്ദയാനം പറന്ന് പറന്ന്  

നിലാവില്‍..തൊടുന്നേതു വെൺതാരകം
നെഞ്ചിലുള്ള നോവിരുട്ടു മാഞ്ഞീടാന്‍
നീയിന്നെന്‍ ഉയിരിന്‍ ചൂടിൽ  
നനവായ് കിനിയും മഴമേഘമായി...
തുലാവര്‍ഷം ഇല ചാര്‍ത്തില്‍ ഈറന്‍ നിമിഷമെഴുതി

കിനാവെന്നു തോന്നുന്നൊരീ മാത്രകള്‍..
കാത്തുകാത്തിരുന്നു നമ്മള്‍ ഏറെ നാള്‍
നീയെന്നില്‍.. ഉറവായ് മാറി..
തളിരായ് മലരായ് തുടിപ്പാര്‍ന്നു ഞാനും
വിദൂരങ്ങള്‍ അലിഞ്ഞുള്ള യാനം പറന്ന് പറന്ന്  

ചിറകുകളായ് ഇന്നിരു മാനസം
പയ്യെ പയ്യെ ഒരു പ്രാവുപോലെ നാം
വിലോലമീ കാറ്റിനോട് കൂടെ ഒഴുകി
വിഹായസ്സില്‍ ഒരാനന്ദയാനം പറന്ന് പറന്ന് 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chirakukalaayi