അങ്ങോട്ടോ ഇങ്ങോട്ടോ

അങ്ങോട്ടോ ഇങ്ങോട്ടോ
പോണതെങ്ങോട്ടോ
പോകേണ്ടതെങ്ങോട്ടോ
അന്തംവിട്ടൊരു പോക്കിൽ ഞാൻ
ഞെട്ടണതെന്തോണ്ടോ
പടക്കുറുപ്പിന്റെ കൂടെ തത്തി
എത്തണതെങ്ങോട്ടോ
തെക്കോ വടക്കോ കെഴക്കു പടിഞ്ഞാറോ

ഇനിയെന്തോ എങ്ങനെയാണോ
തലവിധി വരും വഴിയാണേലാവട്ടേന്നോ
ശരിയാണോ കൈപ്പിഴയാണോ
പട പട മിടിക്കുമീ ചങ്കിനുള്ളിൽ കേട്ടോ
ഭാഗ്യം ഇച്ചിരിയേലും ഉണ്ടോ 
കാശുപിടിക്കാൻ മോഹം കച്ചിത്തുരുമ്പിൽ
എത്തിപ്പിടിച്ചോ അക്കരെയെത്തിപ്പറ്റാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angotto Ingotto