കണ്ണാകേ മഴവില്ലു
കണ്ണാകെ നെഞ്ചാകെ..
കണ്ണാകെ മഴവില്ല് പെയ്യുന്നുവോ
നെഞ്ചാകെ തിര മുത്ത് തൂവുന്നുവോ..
നിന്നെ കാണുമ്പോള്‍ നിന്നോരം നില്‍ക്കുമ്പോള്‍
ഇരു കരവും ഇരുചിറകുകളായ്...
വെള്ളിത്തിരകളായി ഇടനെഞ്ചിൻ ചുവരുകള്‍
നാമാ തിരയിലെ.. കഥയാടും പ്രണയികള്‍
ഒഴുകിയോ നൈല്‍നദി മനസ്സിലെ സഹാറയിൽ..
അരികെ നീ അണയുകില്‍..
അവിടെയെന്‍ താജ്മഹല്‍..
നഗരമിതൊരു കാശ്മീര്‍ പോല്‍
മലരുകളാല്‍ അഴകെഴുതുകയായ്..
വെള്ളിത്തിരകളായി ഇടനെഞ്ചിൻ ചുവരുകള്‍
നാമാ തിരയിലെ.. കഥയാടും പ്രണയികള്‍..
പ്രണയമാം..അതിശയം സിരകളില്‍ നിറയവേ
കുടകിലെ കുളിരു നാം അറിയുമീ വഴികളില്‍
പ്രണയ സിംഫണികള്‍ മധുരമായ്..
ഇരുകരളില്‍ സ്വയം ഉണരുകയായ്...
വെള്ളിത്തിരകളായി ഇടനെഞ്ചിൻ ചുവരുകള്‍
നാമാ തിരയിലെ..കഥയാടും പ്രണയികള്‍
കണ്ണാകെ മഴവില്ല് പെയ്യുന്നുവോ
നെഞ്ചാകെ തിര മുത്ത് തൂവുന്നുവോ
നിന്നെ കാണുമ്പോള്‍ നിന്നോരം നില്‍ക്കുമ്പോള്‍
ഇരു കരവും ഇരു ചിറകുകളായ്
വെള്ളിത്തിരകളായി ഇടനെഞ്ചിൻ ചുവരുകള്‍
നാമാ തിരയിലെ കഥയാടും പ്രണയികള്‍