പെട്ടുപോകുമോ
പെട്ടു പോകുമോ മനസ് കെട്ടു പോകുമോ..
എനിക്കിതൊട്ടു നേരമായ്
നടപ്പു കഷ്ടകാലമോ...
ആകെ ജീവിതം തകർന്നേ...
ദുഃഖഭാരമായെനിക്ക്...
തെറ്റിടുന്നിതോ... തിരുത്ത് പറ്റുമോ ഗഡീ
ഇത്ര പീഡകൾ സഹിച്ചു തള്ളി നീക്കുവാനെനിക്ക്
പറ്റുകില്ലിനീയിതെന്തു കഷ്ടമാണു ബ്രോ...
ഇഷ്ടകാമുകീം ചതിച്ച് ..
സ്വപ്നസുന്ദരീം വെടിഞ്ഞ്
വന്നിടുന്നിതോ ...എനിക്ക് ഭാഗ്യദോഷവും...
വന്ന ഇൻകവും നിലച്ച്
കയ്യിലുള്ളതും തുലഞ്ഞ്
ഹാർട്ടിൽ സങ്കടം നിറഞ്ഞ്
ശിഷ്ട ജീവിതം....
ഏറെയാഗ്രഹം പകർന്ന്
ലൈഫിൽ ആശകൾ നിറച്ച്
സങ്കടങ്ങളേ ...
അകന്നു പോകുമോയിനി...
പെട്ടു പോകുമോ.. മനസ് കെട്ടു പോകുമോ
എനിക്കിതൊട്ടു നേരമായ്..
നടപ്പു കഷ്ടകാലമോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pettupokumo
Additional Info
Year:
2017
ഗാനശാഖ: