ഏതേതോ സ്വപ്നമോ

ഏതേതോ സ്വപ്നമോ..
ഏതോ വെൺതാരമോ..
ചാരെ അഴക് തൂകുവാൻ വന്നതാണു നീ (2)

തൂമധുരമൊഴികൾ ചൊല്ലിയെൻ  
മനസിൻ ഇതളായ് ചേരുമോ
ഓ.. അലസ മിഴികൾ നീട്ടിയെൻ  
ഹൃദവനിയിൽ പോരുമോ..  
അരികിൽ അലിയാം സാന്ദ്രമായ്  
കരളു കവിയുന്നാശകൾ..
കനവിതിൽ പൊഴിയുമോ.. പ്രണയമായ്

ഏതേതോ സ്വപ്നമോ..
ഏതോ വെൺതാരമോ
ചാരെ അഴക് തൂകുവാൻ വന്നതാണു നീ (2)

നീ മാത്രം.. ആത്മാവിൽ മോഹം വിതയ്ക്കവേ
എന്നോമലേ വന്നീടുമോ ജീവന്റെ ജീവനായ്
ഈ ജന്മം പ്രേമാർദ്രം മുന്നിൽ തെളിഞ്ഞതോ
കാലങ്ങളായി ഞാൻ തേടിടും സങ്കൽപ്പ ചാരുതേ
നീലാഭയിൽ നീന്തുന്നൊരാ മേഘങ്ങളിൽ ചേക്കേറിടാം
നീലാഭയിൽ നീന്തുന്നൊരാ മേഘങ്ങളിൽ ചേക്കേറിടാം
ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ..
ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ
ഉള്ളിന്റെ ഉള്ളിലെ പ്രാണന്റെ പാതിയെ
ഇന്നെന്നിലെ നിറമേളനം അനുരാഗ ദാഹമായ്

ഏതേതോ സ്വപ്നമോ
ഏതോ വെൺതാരമോ
ചാരെ അഴക് തൂകുവാൻ വന്നതാണു നീ
തൂമധുരമൊഴികൾ ചൊല്ലിയെൻ  
മനസിൻ ഇതളായ് ചേരുമോ
ഓ.. അലസ മിഴികൾ നീട്ടിയെൻ  
ഹൃദവനിയിൽ പോരുമോ..  
അരികിൽ അലിയാം സാന്ദ്രമായ്  
കരളു കവിയുന്നാശകൾ..
കനവിതിൽ പൊഴിയുമോ.. പ്രണയമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethetho swapnam

Additional Info

Year: 
2017