കണ്ണിൽ കണ്ണിൽ

കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ    
ഇതെന്തോ ...
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ ...ഇതെന്തോ ...
ഞാനലഞ്ഞ വഴിയരികുകൾ പൂവാൽ മൂടി
ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ    
ഇതെന്തോ ...
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ ...ഇതെന്തോ ...

ഏറുമാനുരാഗം..മനസ്സിൽ സ്വയം
നൂറു മഴവില്ലായ് തെളിയുന്നുവോ ..
ഇന്നോർക്കുവാനതൊന്നു മാത്രമേതു നേരവും
ഇന്നേകുവാനതൊന്നു മാത്രമെന്നിലാകവേ  
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ    
ഇതെന്തോ ...
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളിത്തുളുമ്പുന്നതെന്തോ ...ഇതെന്തോ ...

ദൂരെ ഹിമശൈലം ഉരുകീ ഇതാ
ഞാനൊഴുകുമേതോ പനിനീർ നദീ
വിമൂകമായൊരേ കടൽ തിരഞ്ഞിടുന്നു ഞാൻ
വിലോല മോഹമായ് കുതിർന്നു ചാഞ്ഞു ചായുവാൻ
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉം ..യം ..ഉം ..ഉം ..ഉം
ഇതെന്തോ ...
ഞാനലഞ്ഞ വഴിയരികുകൾ പൂവാൽ മൂടി
ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ
നാ ന നാന നാ ന നാന ...
നാ ..ന നാന നാ ന നാന
ഇതെന്തോ ...
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ ...ഇതെന്തോ ...
ഇതെന്തോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil kannil

Additional Info

Year: 
2017