തേടുകയാണെല്ലാരും പക്ഷേ

തേടുകയാണെല്ലാരും പക്ഷേ
നേടുവതെന്താണുലകത്തില്‍
നേടുവതെന്താണുലകത്തില്‍

തമസ്സിന്നുള്ളില്‍ തപസ്സിരിക്കും
താമര കിരണം തേടുന്നു
കൊറ്റിനു വഴിയില്ലാത്തോരൊരുപിടി
വറ്റും തേടി പൊരിയുന്നു
വേരുകള്‍ വെള്ളം തേടുന്നൂ
വണ്ടുകള്‍ തേന്മലര്‍ തേടുന്നൂ
ഇണയെത്തേടിയലയും മാനിനെ 
ഇരയാക്കുന്നു മൃഗരാജന്‍
ഇരയാക്കുന്നു മൃഗരാജന്‍

തേടുകയാണെല്ലാരും പക്ഷേ
നേടുവതെന്താണുലകത്തില്‍
നേടുവതെന്താണുലകത്തില്‍

കൂട്ടംതെറ്റിപ്പിരിയുമൊരാടേ
കൂട്ടു തേടുവതെന്തിനു നീ
പുണ്യം തേടിപ്പോവുകയാണൊരു
പൂജിതനാകും സന്യാസി
തിരുടന്‍ പൊന്നിനു തേടുന്നു
ഭടനാ തിരുടനെ തേടുന്നു
തേടലിതെന്തൊരു തേടല്‍ - മരണം
തേടുകയല്ലോ ജന്മത്തെ 

തേടുകയാണെല്ലാരും പക്ഷേ
നേടുവതെന്താണുലകത്തില്‍
നേടുവതെന്താണുലകത്തില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thedukayanellarum

Additional Info

Year: 
1968