ജോർജ്ജ് പള്ളത്താന
George Pallathana
1929 നവംബർ 12ന് എറണാകുളത്ത് പള്ളത്താന വീട്ടിൽ മാത്യു പള്ളത്താനത്തിന്റേയും മറിയത്തിന്റേയും മകനായി ജനിച്ചു.അച്ഛന്റെ സഹോദരനിൽ നിന്നും മൃദംഗം പഠിച്ചു. ഡോൺബോസ്ക്കോ കലാസമിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. തബല,ഗിറ്റാർ,ഹാർമ്മോണിയം തുടങ്ങിയ വാദ്യോപകരണങ്ങൾ പഠിച്ചു. ആസാദ് മ്യൂസിക് ക്ലബ്ബിൽ പ്രവർത്തിക്കുമ്പോൾ ആണ് ആദ്യമായി കമ്പോസ് ചെയ്ത് തുടങ്ങിയത്.
ആദ്യകാലങ്ങളിൽ നാടകങ്ങൾക്ക് സംഗീതം പകർന്നിരുന്നു.ചലച്ചിത്രരംഗത്തെത്തുന്നത് “പെങ്ങൾ" എന്ന ചിത്രത്തിൽ ജോബിനോടൊപ്പമാണ്.നൂറില്‍പ്പരം നാടകങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്..