രാരാരോ രാരിരാരോ

രാരാരോ രാരിരാരോ (2)
രാരിരാരോ രാരാരോ
ഓമനക്കുഞ്ഞേ രാരാരോ
താമരക്കുഞ്ഞേ രാരാരോ
രാരാരോ രാരിരാരോ

മാമുണ്ണും പിഞ്ചോമല്‍കൈകളാല്‍ തങ്കം
നീ ഇന്നറിയാന്‍ ശ്രമിക്കയാണെന്നുള്ളം
അറിയുകില്ലോമനേ നീ എന്റെ ആത്മാവില്‍
എരിയുകയാണിന്നൊരഗ്നികുണ്ഡം
അഴകിന്റെ സ്വപ്നമേ നീയുറങ്ങൂ
അഴലിന്‍ കഥകേട്ടു നീയുറങ്ങൂ
രാരാരോ രാരിരാരോ (2)
രാരിരാരോ രാരാരോ

വിധിയെന്റെ മുമ്പില്‍ വിലങ്ങടിച്ചു
വിവിധാത്ഭുതങ്ങള്‍ നിരത്തിവച്ചു
ഒരു വെള്ളിരേഖപോല്‍മിന്നി - എന്റെ
പരമസൗഭാഗ്യം മറഞ്ഞുപോയി
അഴകിന്റെ സ്വപ്നമേ നീയുറങ്ങൂ
അഴലിന്‍ കഥകേട്ടു നീയുറങ്ങൂ
രാരാരോ രാരിരാരോ (2)
രാരിരാരോ രാരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raraaro rariraaro