കണ്ണു പൊത്തിക്കളിക്കണ പെണ്ണേ

കണ്ണുപൊത്തിക്കളിക്കണ പെണ്ണേ - നിന്റെ
കണ്ണിലിക്കണതാരാ - നിന്റെ
കരളിലൊളിച്ചവനാരാ (2)

പ്രണയക്കുറിപ്പുമായ്‌ വന്ന് - എന്നെ
കെണിവച്ചിരിപ്പവനാരാ - എന്നെ
വലവച്ചിരിപ്പവനാരാ 

മിണ്ടാതിരിക്കെടി പെണ്ണെ
മുന്തിരിങ്ങാക്കുല സത്തേ
വാനിറ്റി ബാഗുമായ്‌ വേട്ടക്കിറങ്ങുന്ന
ചീനമുളകിന്റെ വിത്തേ

പത്രാസിലിങ്ങനെ ചുറ്റും
പട്ടണസര്‍വീസ്‌ ബസ്സ്‌
ചൂളവും കുത്തി ചമഞ്ഞു നടക്കുന്ന
മേനിപ്പടയുടെ ബോസ്സേ 
(കണ്ണുപൊത്തി...)

പത്തരമാറ്റുള്ള പൊന്നേ
തത്തിക്കളിക്കണ തത്തേ
ഇത്തിരി പാലൂട്ടി കൊഞ്ചിച്ചു ഞാനൊരു
മുത്തമിടട്ടെടി മുത്തേ

സൊപ്പനം കാണണ കണ്ണില്‍ ഒരു
ചെപ്പടി വിദ്യയുമായ്‌
ചക്കര വാക്കു പറഞ്ഞു പറഞ്ഞെന്നെ
ചാക്കിലിറക്കി നീ വന്നാല്‍
(കണ്ണുപൊത്തി...)

പപ്പയ്ക്ക് ഞാനൊരു മോന്
മമ്മിയ്ക്ക് ഞാനൊരു മോള്
പപ്പയും മമ്മിയും സമ്മതിച്ചാല്‍ നല്ല
ഖല്‍ബിലിണങ്ങണ മാച്ച്‌ - നമ്മള്‍
ഖല്‍ബിലിണങ്ങണ മാച്ച്‌
ലല ലാ ല ല ലാലലലാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannu pothi kalikkana

Additional Info