വ്യാമോഹം വ്യാമോഹം

വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം

മണ്ണില്‍ മണ്ണായ് മറയും നമ്മുടെ
കണ്ണീരൂറിയതീ ലോകം
തെളിനീരിന്നു മരീചിക നോക്കി
കുതിച്ചു പായും വ്യാമോഹം
വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം

ആശനയിക്കും വെള്ളിത്തേരില്‍
ആവേശത്തിന്‍ കവചവുമായ്
കുതിക്കുകയാം നീ മനുജാ സകലം
കുമിളകള്‍പോലെ തകരുമ്പോള്‍
വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം

അലയുകയാം നീ ദീപം നോക്കി
കഥയറിയാത്തൊരു ശലഭം പോല്‍
കിട്ടുവതെന്താണൊരുപിടി വെണ്ണീര്‍
പറ്റിയ മണ്ണിന്‍ തരി മാത്രം
വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vyamoham Vyamoham

Additional Info