കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ

കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
മാധവാ മനോഹരാ വാസുദേവാ 
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ

തീതിന്നും ഹൃദയത്തിൻ അഴൽ-
നീക്കാനെഴുന്നെള്ളും
താര്‍മാതിന്നകക്കാമ്പേ ഗോകുലപാലാ
കരള്‍പൊട്ടിക്കരയുമ്പോള്‍ 
ഇരുളിന്‍ ഞാനുഴലുമ്പോള്‍
കരകേറ്റിത്തരേണമേ മഞ്ജുളശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ

കാലത്തിന്‍ കനലില്‍ ഈ വനമുല്ല കരിയുന്നു
കാരുണ്യക്കടലേ നീ കനിയേണമേ
ആശിക്കാനഴല്‍ മാത്രം ജീവിക്കാനിരുള്‍ മാത്രം
ഗോവിന്ദഭവാനാണെന്‍ ജീവിതസ്പന്ദം

കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
മാധവാ മനോഹരാ വാസുദേവാ 
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ - കണ്ണാ.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karmukilolivarna kanna

Additional Info

Year: 
1968