ജനനിയും ജനകനും ജന്മബന്ധുവും

ജനനിയും ജനകനും ജന്മബന്ധുവും നീയേ
ജഗദു ദയ കാരിണീ -  ഭഗവതീ
ജനനിയും ജനകനും ജന്മബന്ധുവും നീയേ 
ജഗദു ദയ കാരിണീ ഭഗവതീ
ജനനിയും ജനകനും ജന്മബന്ധുവും നീയേ - നീയേ

ജനനമരണ സുഖദുഃഖ വിധായികയാം 
ജഗദേശ്വരി നീയല്ലോ - ദുര്‍ഗ്ഗേ ദുര്‍ഗ്ഗേ ദുര്‍ഗ്ഗേ 
സൂര്യചന്ദ്ര മണി കുണ്ഡലഭൂഷിത സുരവൃന്ദാവന രമണീ
കാളമേഘ ഘന ശ്യാമളവേണി - കാമമോഹ മദഹരിണി
ജനനിയും ജനകനും ജന്മബന്ധുവും നീയേ - നീയേ

അലയടിച്ചുയരുന്ന ദുരിതജലധിയിതില്‍
അടിയങ്ങള്‍ക്കാശ്രയം നിന്‍ ചരണം 
അടിയങ്ങള്‍ക്കാശ്രയം നിന്‍ ചരണം

ആപത്തിന്‍ മരുഭൂവില്‍ അഖിലരും കൈവെടിഞ്ഞാല്‍ 
അമൃതവര്‍ഷിണി നീയേ ശരണം 
അമൃതവര്‍ഷിണി നീയേ ശരണം 
ജനനിയും ജനകനും ജന്മബന്ധുവും നീയേ
ജഗദു ദയ കാരിണീ ഭഗവതീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Jananiyum janakanum