വണ്ണാൻ വന്നല്ലോ ഹോയ്

വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ
കണ്ണാടിപ്പുഴ കരയില്‍ നില്‍ക്കുന്ന വണ്ണാത്തി പെണ്ണേ
തന്നാലായതു തലയിലേറ്റി വണ്ണാന്‍ വന്നല്ലോ
എടി പെണ്ണേ വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ

തലയില്‍ ഒക്കെയും വിഴുപ്പ് ചിരിയില്‍ എപ്പോഴും വെളുപ്പ് 
കരക്കാരുടെ വീടുകള്‍ തോറും കാലത്തു തൊട്ടേ നടപ്പ് -
കാലത്തു തൊട്ടേ നടപ്പ്
ആഹാ ഹാഹാ ഹോഹോ ഹോഹോ ഹാഹാ ഹാഹാ ഹോഹോ

വന്നാട്ടേ സാറേ ഒന്നു നിന്നാട്ടേ സാറേ 
വണ്ണാനു വല്ലതും വിഴുപ്പലക്കാന്‍ തന്നാട്ടേ സാറേ
വല്ലതും തന്നാട്ടേ സാറേ - ഒന്നു പോയാട്ടേ സാറെ
(വണ്ണാന്‍ വന്നല്ലോ ......)

വെളുക്കും തൊട്ടേ ഇരുട്ടുവോളം വിഴുപ്പലക്കുമ്പോൾ
തല്ലി വിഴുപ്പലക്കുമ്പോൾ
ചളിയിളക്കി കറ കളഞ്ഞു തുണിയുണക്കുമ്പോൾ
വെള്ളത്തുണിയുണക്കുമ്പോൾ
പാവുമുണ്ട് കീറിയാൽ - പട്ടു റൗക്ക പിഞ്ഞിയാൽ
പാവപ്പെട്ട വണ്ണാനന്നും കുമ്പിളി തന്നെ കഞ്ഞി 

ഹോയ് വണ്ണാന്‍ വന്നല്ലോ ഹെയ് വണ്ണാന്‍ വന്നല്ലോ
വണ്ണാന്‍ വന്നല്ലോ ഹോയ് ഹോയ് വണ്ണാന്‍ വന്നല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Vannaan vannallo

Additional Info

അനുബന്ധവർത്തമാനം