വരുന്നൂ പോകുന്നൂ വഴിപോക്കർ (1)
വരുന്നൂ പോകുന്നൂ വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം (2)
പിറക്കുമ്പോളരയടി മണ്ണു വേണം
പിരിയുമ്പോളാറടി മണ്ണു വേണം
നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു
പടവെട്ടിപ്പിടിക്കേണം ഭൂലോകം - ഭൂലോകം
കൌമാരം കഴിഞ്ഞിട്ടു തരുണനായാല്‍ സദാ
കണ്ണിലും കരളിലും പെണ്ണു മാത്രം
പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ
പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ
കുഞ്ഞിന്റെ കഴുത്തില്‍ പൊന്നു വേണം
പൊന്നു വേണം
വരുന്നൂ പോകുന്നൂ വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം
മാടമൊന്നായാലും മതിയാദ്യം പിന്നെ
മാളിക തീര്‍ക്കാനൊരു മോഹം (2)
മോഹങ്ങള്‍ നീളുമ്പോള്‍ വാര്‍ദ്ധക്യം വന്നു
ദേഹത്തെ തളര്‍ത്തുന്നു - കിടത്തുന്നൂ
മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും
കാലം കൊടുക്കുന്നു പുതുവേഷം
മരണത്തിന്‍ മണിയടി മുഴങ്ങിയാലോ...
മരണത്തിന്‍ മണിയടി മുഴങ്ങിയാലോ - ആരും
മടങ്ങിപ്പോകണം അണിയറയില്‍ - അണിയറയില്‍
അണിയറയില്‍...
വരുന്നൂ പോകുന്നൂ വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം