ആരാമമുല്ലകളേ പറയാമോ

ആരാമമുല്ലകളേ പറയാമോ - നാളെ
ആരായിരിക്കുമെന്‍ മണവാളന്‍ - കണ്ടാല്‍
ആരെപ്പോലിരിക്കുമെന്‍ മണിമാരന്‍
(ആരാമ...)

മാമ്പൂവിൻ നിറമുള്ള മാറത്തു മറുകുള്ള
ചെമ്പൊന്നിൻ കവിളുള്ള ചെറുക്കനാണോ 
അതോ വാർദ്ധക്ക്യ കണ്ണുതട്ടി മൂർദ്ധാവിൽ മുടിപോയി
മൂത്തു നരച്ചിരിക്കും മുതുക്കനാണോ - അയ്യോ വെറും
മൂത്തു നരച്ചിരിക്കും മുതുക്കനാണോ
(ആരാമ...)

പഞ്ചാരവാക്കുള്ള പാലൊളിച്ചിരിയുള്ള
പഞ്ചമിച്ചന്ദ്രനൊത്ത മാരനാണോ - അതോ
കരിവണ്ടിൻ നിറമുള്ള കാകന്റെ മിഴിയുള്ള
കളിവാക്കു പറയാത്ത ചോരനാണോ - അയ്യോ ഒറ്റ
കളിവാക്കു പറയാത്ത ചോരനാണോ  
(ആരാമ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Arama mullakale parayamo

Additional Info

അനുബന്ധവർത്തമാനം