ഒന്നും മൂന്നും
ആ ..ലാലാലാ ..
ഒന്നും മൂന്നും ചൊല്ലിച്ചൊദിച്ചൊരു കാലം
രണ്ടും നാലും കൂട്ടിപ്പിടിച്ചൊരു കാലം (2)
അറിയാമോഹമേ വളരുമോ എന്നിൽ നീ
ഓർമ്മകൾ മായവേ എന്നിലെ ഗാനവും
പറയാതെ വന്നുപോയ് ഇന്നലെ എന്നപോലെ
ഒന്നും മൂന്നും ചൊല്ലിച്ചൊദിച്ചൊരു കാലം
രണ്ടും നാലും കൂട്ടിപ്പിടിച്ചൊരു കാലം
ഗോട്ടി കളിച്ചും പൊത്തിക്കളിച്ചും
മാമ്പഴം തിന്നൊരു കാലം
അയലത്തെ വീട്ടിലെ അണ്ണാറക്കണ്ണന്
തീറ്റ കൊടുത്തൊരു കാലം (2)
സന്ധ്യാദീപവും നാമജപങ്ങളും
ഓർമ്മയിലിന്നപോലെ ..
ഒന്നും മൂന്നും ചൊല്ലിച്ചൊദിച്ചൊരു കാലം
രണ്ടും നാലും കൂട്ടിപ്പിടിച്ചൊരു കാലം
അതിമരത്തിന്റെ കൊമ്പത്തൊരൂഞ്ഞാല്
കെട്ടിയിട്ടാടണ കാലം ..
കുട്ടിക്കുറുമ്പിയാം പൂവാലിപൈയ്യോട് കിന്നാരം ചൊല്ലണ കാലം (2)
പൂത്തുമ്പി മൂളിടും ഓണപ്പാട്ടിന്നീണവും
കാതിൽ തേനൊലിയായ് ...
ഒന്നും മൂന്നും ചൊല്ലിച്ചൊദിച്ചൊരു കാലം
രണ്ടും നാലും കൂട്ടിപ്പിടിച്ചൊരു കാലം
അറിയാമോഹമേ വളരുമോ എന്നിൽ നീ
ഓർമ്മകൾ മായവേ എന്നിലെ ഗാനവും
പറയാതെ വന്നുപോയ് ഇന്നലെ എന്നപോലെ
ഒന്നും മൂന്നും ചൊല്ലിച്ചൊദിച്ചൊരു കാലം
രണ്ടും നാലും കൂട്ടിപ്പിടിച്ചൊരു കാലം