കനവുണരും മിഴിയിൽ

ആ...ആ...ആ...
കനവുണരും മിഴിയിൽ 
കരിമഷി പടരുകയോ
കഥയുടെ പാതിയിലേ  
യവനിക വീഴുകയോ 
അണയുന്നു ദീപങ്ങൾ
തളരുന്നു പാദങ്ങൾ

പലവേഷമാടാൻ ഞാൻ നിൽക്കെ 
പറയാതെ പോയോ പ്രിയരെല്ലാം 
ഹൃദയം പിടഞ്ഞു തേങ്ങുമ്പോൾ 
നിഴൽ പോലെ ഞാൻ മാത്രം
അഴൽ മൂടി ഞാൻ മാത്രം
കനവുണരും മിഴിയിൽ
കരിമഷി പടരുകയോ

കന്നി വെയിൽ തെളിയും പോലെ
മനസ്സിൽ തെളിഞ്ഞ നിനവേതോ 
കൊന്നമലർ വിരിയും പോലെ
കണി കണ്ടുണർന്ന ചിരിയേതോ
ഈണം തുളുമ്പും ഗാനം പകർന്നു 
താളമിട്ടു മായാ സ്വപ്‌നങ്ങൾ
മധുരമാ....... കാലമേ..... 
ദൂരെ മറയുന്നു നീയും

നിഴൽ പോലെ ഞാൻ മാത്രം
അഴൽ മൂടി ഞാൻ മാത്രം
കനവുണരും മിഴിയിൽ
കരിമഷി പടരുകയോ

പൂ വിരിച്ച പാതകൾ തോറും
കനൽ തൂവിടുന്ന കരമേതോ
തോളുരുമ്മി നടന്നവരെല്ലാം 
വഴി മാറിടുന്നു പൊരുളെന്തോ.. 
രാഗം മറന്നു മോഹം പൊലിഞ്ഞു 
ഞാനണഞ്ഞതേതോ വിജനതയിൽ.. 
തരളമായ്...... പ്രാണനോ..... 
ചിറകു കുടയുന്നു കൂട്ടിൽ 

നിഴൽ പോലെ ഞാൻ മാത്രം
അഴൽ മൂടി ഞാൻ മാത്രം
കനവുണരും മിഴിയിൽ
കരിമഷി പടരുകയോ

(കനവുണരും മിഴിയിൽ......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavunarum mizhiyil

Additional Info

Year: 
2016

അനുബന്ധവർത്തമാനം