കുളിരുമെൻ മേനി

കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ
പുണരുമീ സൂര്യനെ കൊതിയോടെ ഞാനരികെ നിൽക്കേ
ഉടലാകെ മൂടുമൊരു കാമശൈലിയുടെ കേളിലാളനകൾ
അടിമുടി തുടങ്ങും ..
കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ
പുണരുമീ സൂര്യനെ കൊതിയോടെ ഞാനരികെ നിൽക്കേ
കാത്തിരിക്കുമിവളാറ്റ് നോറ്റു സുഖവേദിയേറ്റരസമറിഞ്‌
കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ
പുണരുമീ സൂര്യനെ കൊതിയോടെ ഞാനരികെ നിൽക്കേ

ഇന്നീ മാനസം ഇളകിയാടി മാനസം
എന്തേ താമസം നടനമാടാൻ താമസം
വരിക വേഗം വേഗം നീ രതിനാദം പോലെ ഉടനെ
നാരിനാദം പോലെ ..
പുതിയ മഴനനയുമിടയമയിലിതിനു തരിക തനുവിനൊരു ചൂട്
കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ
പുണരുമീ സൂര്യനെ കൊതിയോടെ ഞാനരികെ നിൽക്കേ
ഉടലാകെ മൂടുമൊരു കാമശൈലിയുടെ കേളിലാളനകൾ
കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ

കണ്ടു കൺകളിൽ പടരുമോരോ ജ്വാലകൾ
കൊണ്ടു മേനിയിൽ പുളകമായി ചിന്തയിൽ
പടരുമോരോ മോഹം നീ തളിരാകും നേരം
ചടുലം വന്നു നുള്ളാമെങ്കിൽ മധുരമഴ നുണയുമധര
മലരിതിനു മിഥുനലഹരിയുടെ കോള് ..

കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ
പുണരുമീ സൂര്യനെ കൊതിയോടെ ഞാനരികെ നിൽക്കേ
ഉടലാകെ മൂടുമൊരു കാമശൈലിയുടെ കേളിലാളനകൾ
കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ
കുളിരുമെൻ മേനി കനലുള്ള കൈവിരല് കൊണ്ടേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirumen meni

Additional Info

Year: 
2016

അനുബന്ധവർത്തമാനം