മുത്താരം ചിരി

മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ
കിന്നാരം ചൊല്ലി മെല്ലെ.. ഒരു കാറ്റു വന്നുവോ
സിന്ദൂര പൂവിരിഞ്ഞ തനി നാണമാർന്നുവോ
അതിലാലോലം... വിടരുന്നു.. പുളകും (2)

ഇതളു വാടുന്ന പൂക്കളിന്നലകൾ
പുതു മധുരമൂറുന്നു മോഹമുല്ല നിറയെ
ആരൊരാൾ രതിഭാവ ചാരുതകൾ..
പൂത്ത രാത്രിയിൽ മെയ് തഴുകി....
തരളമാകുന്നൊരെൻ മണി തന്ത്രിയിൽ
മദനരാഗങ്ങൾ മീട്ടി നില്ക്കുയോ നീ
(മുത്താരം ചൂടി)

അതിരു കാണാത്ത നീലവാനം അരികെ
അതിൽ നടനമാടുന്നു താരജാലമിവിടെ
മാരിവിൽ നിറമാർന്നു മിന്നുമൊരു..
സ്വപ്നവീഥിയിൽ മേഘമായലയാം
സുഖദമാകുന്നു വെണ്ണിലാശയ്യകൾ
അകലെ മായുന്നു മണ്ണിലെ നോവുകൾ..
(മുത്താരം ചൂടി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mutharam chiri

Additional Info

Year: 
2016

അനുബന്ധവർത്തമാനം