കണ്ണാ കാർമുകിൽ
കണ്ണാ കാർമുകിൽ വർണ്ണാ......മഞ്ഞലയെൻ മെയ്യാകേ....
മാമ്പൂവിന്നമ്പേകും സുഖമോടേ ഞാനരികേ............
കണ്ണാ കാർമുകിൽ വർണ്ണാ............സുഖമോടേ.....
മാലകളിൽ മുല്ലകളിൽ പുഞ്ചിരി തുളുമ്പീല്ലേ.....
കാറ്റലയിൽ വന്നുയിരിൻ വാസന വിളമ്പീല്ലേ........(2)
കണ്ണാ കാർമുകിൽ വർണ്ണാ............സുഖമോടേ.....
നീയെന്നുടെ മഴമേഘം.........
നീയെന്നിലെ മഴവില്ല്..........
മഴയായ് നീയോ മാറാനുള്ളിൽ ചേല്...
ഒരു കുടയായ് നീയോ മുന്നിൽ മിന്നും ചേല്....
നീയെന്നുടെ മഴമേഘം........
നീയെന്നിലെ മഴവില്ല്........
മഴയുടെ കിങ്ങിണി കിലുകിലെ ചിമ്മിയപോലെ....
മഴമുകിലിന് നീയോ പീലിയണിഞ്ഞതുപോലേ........
തേനുള്ള ചുണ്ടാലേ തേടുന്നൂ നിന്നെ ഞാൻ.....
പെയ്യാമോ നീയെന്നിൽ തോരാതേ.....
തേനുള്ള ചുണ്ടോടേ തേടുന്നൂ നിന്നെ ഞാൻ
പെയ്യാമോ നീയെന്നിൽ തോരാതേ.......
പെയ്തൊഴിയല്ലേ വേഗം നീ മെയ്യുരുകുന്നൂ പൊന്നേ...
മെയ്യുരുകുമ്പോൾ പെണ്ണേ എന്നുള്ളിൽ നിറയും നീരാവിയല്ലേ.......
കണ്ണാ കാർമുകിൽ വർണ്ണാ............സുഖമോടേ........2
നീയിന്നൊരു പുഴയല്ലേ......
നീയിന്നൊരു തിരയല്ലേ.......
കരയോ കാണാതെന്നും ഒന്നായ് നീന്താൻ....
ഒരു മെയ്യായ് മാറാനെന്നോ തമ്മിൽ ചേരാം....
നീയിന്നൊരു തിരയല്ലേ......
നീയിന്നൊരു തിരയല്ലേ......
കരയുടെ അതിരുകൾ അകലേ മറഞ്ഞപോലെ....
ഒരു മന്മഥ രതിലയ ലഹരിയോടെ ചേരാം.....
താഴ്വാരമായ് നീ..താളങ്ങളേന്തി നീ....
പെണ്ണേ നിന്നെ നാണം മൂടുന്നോ.....
രാവിന്റെ തീരത്തെൻ മാറിന്റെ ഓരത്തോ...
ഈണം പോലെ ഓളം നെയ്യുന്നോ.....
ഇക്കിളിയോടെ പൂക്കുന്നോ...ചന്തമിണങ്ങും നീയോ...
കാൽത്തള വീണ്ടും മീട്ടുന്നൂ....
ഈറൻ കനവിൽ കല്ലോലമേ നീ.......(പല്ലവി)