കുഞ്ഞോളങ്ങൾ

Year: 
2009
kunjolangal
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കുഞ്ഞോളങ്ങൾ മെല്ലെ ഞൊറിഞ്ഞകലേ.....
തോണികളിൽ പുഴതന്നിൽ മണ്ണ് കോരുവാൻ പോണോരേ...
ഒരു മെയ്യാൽ പോണവരേ..........(2)
ഹു ല്ലാ ലാ ല ലെ .........ഹു ല്ലാ ല്ലാ...................

ഈറൻ പകൽ വിളക്ക് തെളിച്ചുവന്നാ വിണ്ണിലായ് ചേരുമ്പോൾ 
ആഴങ്ങളിൽ വിരിച്ചമണലുമായ് നിങ്ങൾ പോരുന്നോ...........(2)
പുതുപൊന്നിൻ കിണ്ണംപോലേ മുന്നിൽ കായൽ മിന്നുമ്പോൾ...
ആരോ ദൂരേ തീരത്തില്ലേ കൈനീട്ടം നല്‌കാൻ........(2)
ചാഞ്ഞകൊമ്പേൽ മുളം തണ്ടിലൂന്നി കാറ്റിനോടോ കുറുമ്പൊന്ന് ചൊല്ലീ..
ആറ്റിറമ്പിൽ ചെന്നിറങ്ങാൻ താനേ വെമ്പുന്നൂ..........
(കുഞ്ഞോളങ്ങൾ...............പോണവരേ)

തനം തന്നന്നാ.......ഓ......തനം തന്നന്നാ ഓ................

ഈറൻ മണൽ പകുത്തുകൊണ്ടീനാളിതാമായുമ്പോൾ....
ഈണങ്ങളിൽ കൊരുത്ത ചിരിയുമായ് നിങ്ങൾ കൂടുന്നോ.....(2)
തിരിവെട്ടംകൊണ്ടേ മാനം മേലേ രാവോ പോരുമ്പോൾ.....
എന്തോയെന്തോ തോന്നുന്നെന്നോ നെഞ്ചോരം തന്നിൽ.............(2)
അന്തിയെങ്ങോ മറഞ്ഞങ്ങു പോകേ....
ചന്തയെങ്ങോ പിരിഞ്ഞങ്ങു പോകേ....
ചുണ്ടിൽനാടൻ പാട്ടുപാടാൻ മോഹം വന്നെന്നോ...........
(കുഞ്ഞോളങ്ങൾ...............പോണവരേ).....2
ഹു ല്ലാ ലാ ല ലെ .........ഹു ല്ലാ ല്ലാ..................

Kunjolangal - Pramughan