കണ്മുനയാൽ അമ്പെറിയും

 

കണ്മുനയാൽ അമ്പെറിയാൻ നോക്കല്ലേ
കണി കണ്ടുണരും കാമുകരെ പോരല്ലേ (2)
നല്ലിക്കിളി പൂക്കളമെ നീറ്റിക്കരെ പൂക്കുലയേ
വന്നക്കരെ നിന്നൊരുവാൻ നിൻ ചക്കരവാക്കുണ്ണാൻ (2)
വള കൈകൾ കിലുക്കും നിന്നെ വിളിച്ചില്ലേ തെല്ല് തെല്ല്
കടക്കണ്ണാൽ മയക്കും പെണ്ണ്‌ പിണങ്ങല്ലേ നില്ല് നില്ല്

കണ്മുനയാൽ അമ്പെറിയും പെണ്ണാളെ
അതു കണ്ടവരോ കാമുകരായ്‌ മാറീല്ലേ
കന്നിവെയിൽ ശേലണിയും കണ്ണാളെ
ഇടനെഞ്ചിതിലെ പൂങ്കുളിരോ നീയല്ലേ

തക താന തന്നാന്നന്നെ... (3)

കടം പറഞ്ഞിറങ്ങി നീ കൂടല്ലേ
നിൻ നാക്കത്തൊ മുള്ളുകൾ നൂറല്ലേ
മുള്ളേരും തണ്ടിലിളം പൂവല്ലേ
നിൻ വാക്കെല്ലാം ഞങ്ങളിലോ തേനല്ലേ

കൊതിയുള്ളോരാശയടക്കു
ഇനിയകലേ നീ മാറിനടക്ക്‌
നിറമേഴും വാരിയുടുക്ക്‌
കുളിരല പോലെ മുന്നിലുദിക്ക്‌
മനസ്സൊന്നു മാറ്റ്‌ മാറ്റ്‌
കനവെല്ലാം ചുമ്മാതല്ലേ
പുലിക്കോലം ഉണ്ടെന്നാലും
എലിനാണം കണ്ടൊ കണ്ടോ

ഇടഞ്ഞൊരീ കുറുമ്പിനും ചേലല്ലേ
നിൻ മൂക്കത്തോരാപ്പിളിൻ ചോപ്പല്ലേ
നാടൻ പൂത്തുമ്പികളെ പാടല്ലേ
എൻ കൈച്ചൂടിൻ സാമ്പിളുകൾ വാങ്ങല്ലേ
എരിവേറും വാശി മറക്ക്‌
ഇളമാനായ്‌ മുന്നിലിരിക്ക്‌
ചുടുതെളിനീരോ വാങ്ങിയെടുക്ക്‌
പുതുകനലാകെ മൂടിയൊതുക്ക്‌
പതിരെല്ലാം നീക്ക്‌ നീക്ക്‌
കതിരെല്ലാം കൊയ്യാം പെണ്ണേ
അടവൊന്നും വേണ്ട വേണ്ട
അതിമോഹം കണ്ണീരല്ലേ

കണ്മുനയാൽ അമ്പെറിയും പെണ്ണാളെ
അതുകണ്ടവരോ കാമുകരായ്‌ മാറീല്ലേ
കന്നിവെയിൽ ശേലണിയും കണ്ണാളെ
ഇടനെഞ്ചിതിലെ പൂങ്കുളിരോ നീയല്ലേ
നല്ലിക്കിളി പൂക്കളമെ നീറ്റിക്കരെ പൂക്കുലയേ
വന്നക്കരെ നിന്നൊരുവാൻ നിൻ ചക്കരവാക്കുണ്ണാൻ
വള കൈകൾ കിലുക്കും നിന്നെ
വിളിച്ചില്ലേ തെല്ല് തെല്ല്
കടക്കണ്ണാൽ മയക്കും പെണ്ണെ
പിണങ്ങല്ലേ നില്ല് നില്ല്

Kanninayaal - Pramughan