എന്നുണ്ണി നീയേ
എന്നുണ്ണി നീയേ....പൊന്നുണ്ണി നീയേ.....
എന്നും യശോദമ്മ ഞാനേ......
മനം അമ്പാടിയായ് മകനേ......
കൈകാൽ വളർന്നൂ എന്നാലുമിന്നും....
കൈക്കുഞ്ഞ് നീയെന്റെ മാറിൽ.....
ഒരു പാലാഴിയെൻ മനസ്സിൽ......
കഥ പറയൂ യദുകുലമേ....തിരിതെളിയൂ വിഷുദിനമേ....
കണികാണാൻ നിന്നോരെൻ മിഴിയിൽ...
അഴകേഴും കൊണ്ടേ നീയെൻ മുന്നിൽ....(എന്നുണ്ണി....മകനേ...)
കാളിന്ദീ നദിയുടെ കുളിരോടെ....
കനവെങ്ങെങ്ങും പായുന്നിതാ.....(2)
മണിമുകിലായ് വന്നൂ ഞാനെൻ-
കുഞ്ഞിന്റെ കയ്യിൽ പൂവാരിയണിയുകയായ്...
വാത്സല്യമാകുന്ന പുതുമഴയിൽ...
നീരാടി നീയെന്റെ മുത്തായ് മാറീല്ലേ.....(എന്നുണ്ണി....മകനേ...)
ആനന്ദത്തിരയുടെ ചിരിയോടെ.....
അഴലെങ്ങെങ്ങു മായുന്നിതാ ദൂരേ.....(2)
കനകനിലാവിന്റെ മൗനം...
കണ്ണന്റെ ചുണ്ടിൽ തൂവെണ്ണയരുളുകയായ്....
രാരീരമാകുന്ന മധുരിമയിൽ....
ആറാടി നീയെന്റെ തോളിൽ ചായൂല്ലേ.....(പല്ലവി)