കമറേ
കമറേ....തിങ്കളൊളിവേ.....നിൻ സഫറാ....നിറകുടമാ...
പുതുവസന്തത്തിൻ പുലർകാലം വരവായ്....
പുനർവിചാരങ്ങൾ മനസ്സുള്ളിൽ ഹരമായ്....
ഹരമൊത്ത തരുണിയ്ക്ക് പറഞ്ഞൊത്ത പുതുമാരൻ..
തിടുക്കത്തിൽ ചമയുക നീ...ഹബീബീ....
കിളിക്കൊഞ്ചൽ ശിരസ്സുള്ളിൽ...
വികാരങ്ങൾ സിരകളിലൊളിപ്പിച്ച പൂമോനേ.....
കനവിലെ കളിത്തോണി തുഴയുവാൻ...
പുതുനാരി ഒരുങ്ങുന്നൂ..പൂമോനേ......(2)
ഇലാഹിൻ കാരുണ്യമാ...
ഇസ്ഹാബാൽ സ്തുതി മാത്രമാ...
നമുക്കിന്നാഘോഷമാ......
ഒശിയിൽ മികവിൽ കാനോത്ത് രാവ്....
ഹൈറാൽ പാരിൽ മംഗല്യരാവ്....
ഹൈ...വടക്കൻ ചേലാണ് നീ....കരുത്തുള്ളാണാണ് നീ....
സുന്ദരസുരഭില രാവ്...രാവ്..
മധുരമനോഹര രാവ്....രാവ്...
കൂത്താകുമോ..പാട്ടാകുമോ...മധുരാഗം പാടീടുമോ...ഹബീബീ...
ഓരിശത്തറവാട്ടിൽ പെരുമതൻ ഭവനത്തിൽ ഉദിത്തുള്ള പൂങ്കരളേ...
മഹറേകാൻ സമയമായ്...മരുപ്പച്ചയണയാറായ്....
ഇരവേകാൻ മറന്നിടല്ലേ.....(കമറേ.......നിറകുടമാ)2
വാർമഴവില്ലോ...പാലഴകാണോ.....
മുത്തേ......പൊന്നേ...നിന്റെ മൊഞ്ചത്തി...
കമറൊളിവാണോ....തേനിശലാണോ...
നെഞ്ചോമലേ...കമറേ...നിൻ രാജാത്തീ....
ചേലഞ്ചും പുഞ്ചിരിയാൽ....ചേലിലൊരുങ്ങി വന്നവളോ....
ഹേ..ചേലൊത്ത ചേലചുറ്റി ശേലിൽ മനസ്സ് കവർന്നവളോ...
ചെഞ്ചോലച്ചുണ്ടിൽ ഗസലുകളാണോ....
സിത്താറുമീട്ടി അവൾ പാടിയതാണോ....
മണമേറ്റാടും ഗുണമുളളവളാണോ....
കമറിൻ ഖൽബിൽ കുടിപാർത്തവളാണോ....
നിറമാ...നല്ലമുഖമാ....സുറുമാ...കണ്ണ് തെളിർമാ...
പതിനാറിന്നൊളിവുള്ള തരമാ...
പതിനാലാം നിലാവിന്റെ തനിമ...
കടക്കണ്ണിൻ മുനകൊണ്ട് കരളേ നിന്നിടനെഞ്ചിൽ....
കാന്തമെറിഞ്ഞവളോ......ഹബീബീ.....
കരിവണ്ടിൻ നിറമുള്ള മുടിയടി അഴകുള്ള..
കൺമണി ചെമ്പകമാ.....
കുടിൽകെട്ടി വസിയ്ക്കുവാൻ.....കശപിശ പറയുവാൻ...
നിമിത്തവും മംഗലമായ്.............
നിറമാ...നല്ലമുഖമാ....സുറുമാ...കണ്ണ് തെളിർമാ...
പതിനാറിന്നൊളിവുള്ള തരമാ...
പതിനാലാം നിലാവിന്റെ തനിമ...
കടക്കണ്ണിൻ മുനകൊണ്ട് കരളേ നിന്നിടനെഞ്ചിൽ....
കാന്തമെറിഞ്ഞവളോ......ഹബീബീ.....
കരിവണ്ടിൻ നിറമുള്ള മുടിയടി അഴകുള്ള..
കൺമണി ചെമ്പകമാ.....
കുടിൽകെട്ടി വസിയ്ക്കുവാൻ.....കശപിശ പറയുവാൻ...
നിമിത്തവും മംഗലമായ്............