തിരുവാവണി രാവ്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട് (2)

മാവിൻ കൊമ്പേറുന്നൊരു
പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ 
വരവായാൽ ചൊല്ല്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട് (2)

പൂവേ... പൊലി... 
പൂവേ... പൊലി...
പൂവേ... പൂവേ... (2)

കടക്കണ്ണിൻ മഷി മിന്നും 
മുറപ്പെണ്ണിൻ കവിളത്ത്
കുറുമ്പിന്റെ കുളിരുമ്മ സമ്മാനം
പൂക്കൂട നിറയ്ക്കുവാൻ
പുലർമഞ്ഞിൻ കടവത്ത്
പുന്നാരക്കാറ്റിന്റെ സഞ്ചാരം
ഇലയിട്ടു വിളമ്പുന്ന
രുചികളിൽ വിടരുന്നു
നിറവയറൂണിന്റെ സന്തോഷം
പൂങ്കോടിക്കസവിട്ട്
ഊഞ്ഞാലിലാടുമ്പോൾ
നിനവോരമുണരുന്നു സംഗീതം,,സംഗീതം

Jacobinte Swargarajyam | Audio Jukebox | Nivin Pauly, Vineeth Sreenivasan, Shaan Rahman | Official