ഈ ശിശിരകാലം

ഉം ..ഉം ..ഹോ ...
ഈ.. ശിശിരകാലം തൂ..മഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ (2)
ഓ ..

മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട്
അതിലായിരം കനവോടിതാ കുറുകും പ്രാവ്
തളിരിളം ചൂടിൽ ആ നെഞ്ചിൽ
തല ചായ്ച്ചൊന്നുറങ്ങീടുവാൻ
ചെറുപ്രാവുകൾ അണയുന്നിതാ
ആനന്ദമായ് ആവേശമായ്
ഈ ശിശിരകാലം

പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ... പാറാം
കിനാവിൻ നറുതേൻ നുണയാം

ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ (2)
ഉം.. ശിശിരകാലം..ഉം.. ഉം...ശിശിരകാലം

Jacobinte Swargarajyam | Audio Jukebox | Nivin Pauly, Vineeth Sreenivasan, Shaan Rahman | Official