പുലരി വെയിലിനാൽ

പുലരിവെയിലിനാൽ ചിറകു തുന്നിടും
ഉദയസൂര്യനും ചിരി പകർന്നിതാ
പണ്ടു കേട്ടൊരാ വീരകഥയിലെ
സ്വപ്നഭൂമിയോ സ്വവർഗ്ഗരാജ്യമോ
പൊന്നണിഞ്ഞു മുന്നിൽ വന്ന  
ദേവകന്യ പോലൊരുങ്ങിയോ..ദുബായ്
പൊന്നണിഞ്ഞു മുന്നിൽ വന്ന
ദേവകന്യ പോലൊരുങ്ങിയോ.. ദുബായ്

മഞ്ഞണിഞ്ഞു മിന്നിടുന്ന നഗരതീരവും
കണ്ണുഴിഞ്ഞു വിണ്ണിൽ നിന്ന കനക താരമേ
ഒന്നു താഴെ വന്നിടൂ വിരുന്നു കൂടിടാം
കണ്ടു കണ്ടു തീർത്തിടാത്ത കാഴ്ച പങ്കിടാം
പൊന്നണിഞ്ഞു മുന്നിൽ വന്ന  
ദേവകന്യ പോലൊരുങ്ങിയോ...ദുബായ്
പൊന്നണിഞ്ഞു മുന്നിൽ വന്ന  
ദേവകന്യ പോലൊരുങ്ങിയോ..ദുബായ്

പുലരിവെയിലിനാൽ ദുബായ്
ചിറകു തുന്നിടും ദുബായ്
ഉദയസൂര്യനും ദുബായ്
ചിരി പകർന്നിതാ ദുബായ്
പണ്ടു കേട്ടൊരാ വീരകഥയിലെ
സ്വപ്ന ഭൂമിയോ ദുബായ് ..സ്വർഗ്ഗരാജ്യമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulari veyilinal

Additional Info

Year: 
2016