അരികിൽ നിന്നരികിൽ

ആ ..ആ..ഉം ...
അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം (2)
ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം...
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം...
തത്തര തരതത്തര ...തരതത്തര .തരതത്തര .താര
തത്തര തരതത്തര താരത്തര താര (2)
കവിളിണയിൽ കളിയായെൻ കൈ തൊട്ടതിനാലെ
അഴകുള്ളൊരു ആമ്പൽ പൂ വിരിയുന്നത്‌ പോലെ (2)
വിരിനെറ്റിയിൽ മണിമുത്തം തൊടുവിച്ചതിനാലെ
ചെറു ചുണ്ടിൽ നറു പുഞ്ചിരി വിടരുന്നത്‌ പോലെ
ചെറു ചുണ്ടിൽ നറു പുഞ്ചിരി വിടരുന്നത്‌ പോലെ

അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arikil ninnarikil