മഞ്ഞു പെയ്യുമീ വാക്കിലും

മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ (2)
വിരിഞ്ഞ മലരായ്.. തരുന്ന ചിരിയിൽ
പുതിയ കനവായ്.. പകർന്ന മൊഴിയിൽ
എന്നെ തലോടിടുന്ന തെന്നലായി.. നീയേ
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ

ആ...
ആദ്യമായ് കണ്ടു നിൻ മിഴിയിലെന്നെ
ഏകയായ് നീങ്ങുമെൻ വഴികളിൽ ഞാൻ
ഹൃദയമോ ശലഭമായ്
പുതുമഴയായ് വേനലിൽ നീ...
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും ഹോയ്
പൊന്നുഷസ്സിതാ.. വന്നിതെൻ വാതിലിൽ

മൂകമായ് തോന്നിടും നിമിഷമേതോ..
രാഗമായ് മാറിയെൻ നിനവുകളിൽ..
കുസൃതിയായ്.. അരികെ നീ..
നറുചിരിയേകി നിന്ന നേരം
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും ഹോയ്
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ (2)

ആ ...
വിരിഞ്ഞ മലരായ് തരുന്ന ചിരിയിൽ
പുതിയ കനവായ് പകർന്ന മൊഴിയിൽ ...ആ
എന്നെ തലോടിടുന്ന തെന്നലായി നീയേ
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും ഹോയ്
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ
ഉം ..ഉം ...

PYs1IMGrjc0#t=83