കണ്മണിയേ കണ്മണിയേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ
നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ
കണ്ണിൻ കണ്ണായ് എന്നും നീയേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
ഏതോ മൊഴിയാൽ പറയും
ഓരോ വരിയും മധുരം
കൊഞ്ചിക്കാൻ തോന്നുന്ന കുഞ്ഞിക്കുറുമ്പല്ലേ നീ
അരികേ
എന്നെന്നും നെഞ്ചോടു ചേർക്കുന്നൊരീണം നീയേ
കനവേ
കണ്ണിൻ കണ്ണായ് എന്നും നീയേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
ഓരോ ഹൃദയം തേടും
മായാ കിരണം നീയേ
വാനത്തിൽ നിന്നെത്തും മാലാഖയാണല്ലൊ നീ
അഴകേ
ഞാൻ കൈകൂപ്പും ദൈവത്തിൻ കൈനീട്ടമാണല്ലൊ നീ
നിധിയേ
കണ്ണിൻ കണ്ണായ് എന്നും നീയേ
കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ
കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ
കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ
നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ
കണ്ണിൻ കണ്ണായ് എന്നും നീയേ
ഉം..ഉം...ഉം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kanmaniye kanmaniye