ആരോടും ആരാരോടും

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ
ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ
മഴമായും മലർമേലെ തെളിവാനച്ചിരിപോലെ
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ
ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ ..

പാട്ടൊന്നു ചോദിച്ചു പാലാഴി നീ തന്നു..
കൂട്ടൊന്നു ചോദിച്ചു കൂടെ പോന്നൂ
തേൻതുള്ളി ചോദിച്ചൂ തേന്മഴയായി നീ പെയ്തു 
നീലക്കുറിഞ്ഞിപ്പൂ ചിരി നീ തന്നു..
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ
മധുരമധുര മഴ നനയുമഴകിലണി മലരിനരികിലൊരു 
തരളശലഭ കഥ പാടിയാടി വാ
കുറുമ്പേ കൂടു തേടി വാ ..
ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ ..

അന്നാരം പുന്നാരം അണിവാലൻ തത്തമ്മേ
ആകാശക്കൊമ്പിന്മേൽ കൂടുണ്ടാക്കാം..
കരിമാടിക്കുഞ്ഞുങ്ങൾ കളിയാടും പാടം
കതിരൊന്നും കൊത്തല്ലേ കണ്ണേറല്ലേ
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ
കതിരു കതിരണികൾ പൊലിക പൊലിക നിറ
പറകറകൾ നിറയേ നിറ നിറയേ.. പാടിയാടി വാ
കുരുന്നേ കൂടുതേടി വാ..

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ ..
ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ
മഴമായും മലർമേലെ തെളിവാനച്ചിരിപോലെ
വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
aaraarum ararodum