പ്രണയഗോപുര വാതിലടഞ്ഞു

ആ ..ആ  
പ്രണയഗോപുര വാതിലടഞ്ഞു
ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2)
നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ
ചടുല ചന്ദനഗന്ധമറിഞ്ഞു.. (2)
പ്രണയഗോപുര വാതിലടഞ്ഞു
ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2)

അകിലു പുകയും ദേവയാമമായി
മനസ്സു മുറുകും മന്ത്ര യാമമായി.. (2)
തരള മൊഴിയായവളെ നെഞ്ചിലെ
താരലിപിയായിമാറ്റി ശ്വാസം ഒരു വാസം
മനസ്സരുവിയരികെയൊഴുകിയൊഴുകി വരികയോ
പ്രണയഗോപുര വാതിലടഞ്ഞു
ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2)

മിഴികളെരിയും ദീപനാളമായി
അധരമുരുകും വെണ്ണ പോലെയായി (2)
പ്രണയമഴയായവളെ നാഭിയില്‍..
മാരലതയായി മാറ്റി ജന്മം ഒരു മൗനം
നിറമണിയുമിതിലെയൊഴുകിയൊഴുകി വരികയോ ....

പ്രണയഗോപുര വാതിലടഞ്ഞു
ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2)
നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ
ചടുല ചന്ദനഗന്ധമറിഞ്ഞു.. (2)
പ്രണയഗോപുര വാതിലടഞ്ഞു
ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pranaya gopura

Additional Info

Year: 
2004
Lyrics Genre: