മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍

മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍
കിളിയായി മാറുന്നുവോ..
കനവിലും കടലാസ്സു കപ്പല്‍
തുഴയുന്ന മോഹങ്ങളെല്ലാം
പാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്‍
നീരാമ്പല്‍ പൂമ്പൊയ്കയില്‍
നിഴലാടും പാല്‍നിലാവുകള്‍..

കടം കൊണ്ട വാറോലയേടിന്റെയുള്ളില്‍
കുറിച്ചിട്ട സല്ലാപ ജാലങ്ങളെല്ലാം..
ഓരോരോ താരമായി മുകിലിന്‍ മുടിമാടി
ഏതേതോ വാനവില്‍ക്കുളിരില്‍ മിഴിമൂടി
മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍
കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്‍
തുഴയുന്ന മോഹങ്ങളെല്ലാം..
പാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്ര വീണകള്‍
നീരാമ്പല്‍ പൂമ്പൊയ്കയില്‍
നിഴലാടും പാല്‍നിലാവുകള്‍

ചിരിക്കൂത്തു മേയുന്ന ചുണ്ടിന്റെ തുമ്പില്‍
ചിലമ്പുന്ന പഞ്ചാരമുത്തങ്ങളെല്ലാം
എങ്ങെങ്ങോ വീണുപോയി നിഴലില്‍ നിഴല്‍ പൂക്കും
മാറാമ്പല്‍ക്കോലമായി കരളിന്‍ വഴിയോരം

മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍
കിളിയായി മാറുന്നുവോ..
കനവിലും കടലാസ്സു കപ്പല്‍
തുഴയുന്ന മോഹങ്ങളെല്ലാം
പാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്‍
നീരാമ്പല്‍ പൂമ്പൊയ്കയില്‍
നിഴലാടും പാല്‍നിലാവുകള്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manassukal kaliyadunnoroonjal

Additional Info