ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ
ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ
ദുരതീരാതോടും ശരവേഗങ്ങളോ
കലിവേഷം തുള്ളും കനലെരിയും നെഞ്ചിൽ
കഥയറിയുന്നോരാണീ മാളോരും
ദ്രുതതാളമേള ഗതിമേലനന്ത വിധി താണ്ഡവങ്ങളോ
ചതിചോടുവെയ്ക്കും അങ്കത്തിനുതങ്ക ഒരുവീരഗാഥയോ
പെരുകുമീ ശാപങ്ങളൊഴിയുമോ
എരിയുമീ തീനാളത്തില ലിയുമോ
ഈ ജന്മം കൊണ്ടിടഞ്ഞു
നമ്മൾ കാത്തൊരന്തി പൊന്നാളമെന്നാളും
മെല്ലോർക്കും താലതിങ്കൾ..
തീരാ മോഹങ്ങളായി വാഴുന്നോർ ഭൂമിയിൽ..
ചൊന്നാടിക്കോലമായി പോർവിളിതൻ കാഹളം
കേദങ്ങൾ അന്തിയിൽ.. മോദങ്ങളാകുമോ
ഇരുൾ കയങ്ങളാണെങ്ങും...
ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ..
ദുരതീരാതോടും ശരവേഗങ്ങളോ..
പാരിന്നാഴങ്ങളിൽ പാതാളത്താവളം..
ഇങ്ങെങ്ങാൻ കണ്ടുവോ.. ഇന്നലയും മാനസം
വേരായി നിലങ്ങളിൽ നീർതേടി പോകയോ
നിഴൽതരാദിനാന്തങ്ങൾ..ഹൊഹൊഹൊ
ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ
ദുരതീരാതോടും ശരവേഗങ്ങളോ..
കലിവേഷം തുള്ളും കനലെരിയും നെഞ്ചിൽ
കഥയറിയുന്നോരാണീ മാളോരും...
ദ്രുതതാളമേള ഗതിമേലനന്ത വിധി താണ്ഡവങ്ങളോ
ചതിചോടുവെയ്ക്കും അങ്കത്തിനുതങ്ക ഒരുവീരഗാഥയോ
പെരുകുമീ.. ശാപങ്ങളൊഴിയുമോ
എരിയുമീ തീനാളത്തിലലിയുമോ
ഈ ജന്മം കൊണ്ടിടഞ്ഞു..നമ്മൾ
കാത്തൊരന്തി പൊന്നാളമെന്നാളും
മെല്ലോർക്കും താലതിങ്കൾ..