വസന്തമായി ഇഷ്ക്
വസന്തമായി.. ഇഷ്ക്.. ഇഷ്ക്..
ഇഷ്ക്.. ഇഷ്ക്..
മലര്‍വനിയാകെ.. ഇഷ്ക്.. ഇഷ്ക്
ഇഷ്ക്.. ഇഷ്ക്..
വസന്തമായി മലര്‍വനിയാകെ
തേന്‍ നുകര്‍ന്നു പോകാം
പഞ്ചമരാഗം പാടിവരുന്നു
കൊഞ്ചും തെന്നലും..
പഞ്ചമരാഗം പാടിവരുന്നു
കൊഞ്ചും തെന്നലും..
(വസന്തമായി.. ഇഷ്ക്.)
നീ ..നിസരിസ നിസപാ..
മപനി പനിരി നിരിമ രിമധപ ഗാരിസസാ .
നിസരിമ രിപമരി സനിപ പാമഗമപനീ
ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്..
രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ
ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു (2)
ഹേമന്തം തേടുന്ന ഗന്ധര്‍വനായി ഞാന്‍..
തൂമന്ദഹാസത്തിന്‍ സൗന്ദര്യമായി ഞാന്‍
ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ..
(വസന്തമായി.. ഇഷ്ക്.)
ഇഷ്ക്.. ഇഷ്ക്....ഇഷ്ക്.. ഇഷ്ക്..
എന്നാത്മരാഗ സ്മരണകള്‍ തോറും
മിന്നാമിനുങ്ങിന്‍ പ്രഭയും പരന്നു (2)
മാന്തളിര്‍തോപ്പിലെ സംഗീതമായി ഞാന്‍
മാധവമാസത്തിന്‍ സൗരഭമായി ഞാന്‍
മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ
(വസന്തമായി.. ഇഷ്ക്.)