വെള്ളാമ്പല്‍ പൂക്കുന്ന

വെള്ളാമ്പല്‍ പൂക്കുന്ന രാവില്‍
വെള്ളിച്ചിറകുള്ള മോഹമായി
ഓ വെള്ളിലക്കാട്ടില്‍.. തുള്ളിക്കളിക്കും
ഒരു പുള്ളിമാനായി വാ..ഒരു പുള്ളിമാനായി വാ

വെള്ളാമ്പല്‍ പൂക്കുന്ന രാവില്‍..ആ
വെള്ളിച്ചിറകുള്ള മോഹമായി..ആ
ഓ വെള്ളിലക്കാട്ടില്‍.. തുള്ളിക്കളിക്കും..ആ
ഒരു പുള്ളിമാനായി വാ..ഒരു പുള്ളിമാനായി വാ
ആ ..
ആഹാ ..ആഹാ

പനിനീരില്‍ കുളിച്ചു ..ആ ..പവിഴങ്ങളണിഞ്ഞു..ആ
പതിവായി നീ എന്‍റെ ദാഹമായി..
കുടമുല്ലപ്പൂവിന്റെ മാലയുമായി
കുടമുല്ലപ്പൂവിന്റെ മാലയുമായി
കുറുനിരകള്‍ ഇളകിയാടി
..ആ വരുമോ എന്‍ പ്രിയ ദേവതേ..ആ
(വെള്ളാമ്പല്‍ പൂക്കുന്ന)
ലലലല ..ലലലല ..

മധുമാസം കൊരുത്ത..ആ .. നിറമാല തരുവാന്‍..ആ
അഴകിന്റെ ആത്മാവില്‍ പൂത്തു വന്ന്
അഴകേറും സ്വപ്‌നങ്ങള്‍ കോര്‍ത്തിടുവാന്‍
അഴകേറും സ്വപ്‌നങ്ങള്‍ കോര്‍ത്തിടുവാന്‍
കള മൊഴിയായി കുളിരലയായി..ആ
വരുമോ എന്‍ പ്രിയ ദേവതേ
വരുമോ എന്‍ പ്രിയ ദേവതേ
(വെള്ളാമ്പല്‍ പൂക്കുന്ന)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
vellambal pookkunna