ഈണം മണിവീണക്കമ്പികള്‍

ഈണം മണിവീണക്കമ്പികള്‍ മീട്ടും
നാണം കരിനീലക്കണ്ണുകളില്‍ പൂക്കും
രാഗരൂപവതി ലീലലോലവതി
ആതിരക്കുളിരുമായി 
ചാരെ.. നിറനിറനിറമായ് വാ..വാ ..വാ
വേഗം വേഗം വേഗം വേഗം
ഈണം മണിവീണക്കമ്പികള്‍ മീട്ടും
നാണം കരിനീലക്കണ്ണുകളില്‍ പൂക്കും

കരളില്‍ പുളകം പടരാന്‍ നീ പാടിവാ
പ്രണയം വിരിയും.. നടനം നീയാടിവാ
വരില്ലെ വരില്ലെ.. നീ മുന്നില്
തരില്ലെ തരില്ലെ.. നീ എന്നില്
വാ വാ വാ വന്നാലും നീ
താ താ താ തന്നാലും നീ..
ചാരേ.. നിറനിറനിറമായി  വാ..വാ ..വാ
വേഗം വേഗം വേഗം വേഗം

ഹൃദയം നിറയും മധുരം നീ.. തൂകിവാ
അരികില്‍.. അഴകിന്‍ സഖിയായി പൂചൂടിവാ
ഒഴുകിയൊഴുകിയെന്‍ മണ്ണില് ..
തഴുകിത്തഴുകിയെന്‍ കണ്ണില്
പൂ.. പൂ.. പൂ പൂവായി വാ..
തൂ.. തൂ.. തൂ തേന്‍ തൂകിവാ
ചാരേ.. നിറനിറനിറമായി  വാ വാ വാ
വേഗം വേഗം വേഗം വേഗം
(ഈണം മണിവീണക്കമ്പികള്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
eenam maniveena