ഒത്തു പിടിച്ചാൽ മല പോരും
ഒത്തു പിടിച്ചാൽ മല പോരും
കെട്ടു പിരിഞ്ഞാൽ തല പോകും
ഒറ്റ തിരിഞ്ഞാൽ വല വീഴും
ഏൽക്കാനാളുണ്ടോ
താണ നിലത്തോ നീരോടും
ആഞ്ഞു കിളച്ചാൽ വേരോടും
കാട്ടിലൊളിച്ചാൽ താനോടും
കൂടാനാളുണ്ടോ
അടവുകളിൽ വൺ റ്റു ത്രീ
പതിവുകളിൽ വൺ റ്റു ത്രീ
അടിതടയിൽ വൺ റ്റു ത്രീ
പടയണിയിൽ വൺ റ്റു ത്രീ
വെട്ടി നിരത്താൻ മടിയില്ല ഇല്ലാ
മുട്ടു മടക്കാൻ മനസ്സില്ല ഇല്ലാ
കുട്ടീം കോലും കളിയല്ല അല്ലാ
കാണാനാളുണ്ടേ
ചട്ടി ചെരിഞ്ഞാൽ മീനില്ല ഇല്ലാ
വട്ടി മറിഞ്ഞാൽ പൂവില്ല ഇല്ലാ
പൊട്ടിവിരിഞ്ഞാൽ മൊട്ടില്ല ഇല്ലാ
കണ്ടവരാരുണ്ടേ
അടവുകളിൽ വൺ റ്റു ത്രീ
പതിവുകളിൽ വൺ റ്റു ത്രീ
അടിതടയിൽ വൺ റ്റു ത്രീ
പടയണിയിൽ വൺ റ്റു ത്രീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
othupidichal mala porum