കണ്ണിൽ കണ്ണിൽ മിന്നും

കണ്ണിൽ കണ്ണിൽ  മിന്നും മിന്നും കണ്ണാര പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ  മൂളും മൂളും കിന്നാര മുത്തല്ലേ
പൂവിടറും മിന്നലുകൾ 
നെഞ്ചലിയും കാറ്റലകൾ നീയറിഞ്ഞുവോ
കണ്ണിൽ കണ്ണിൽ  മിന്നും മിന്നും കണ്ണാര പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ മൂളുംമൂളും കിന്നാര മുത്തല്ലേ
ആ.ആ..ആ
ലാല..ലാലാ..ലാ

ആരാമ മേഘമേ ഏതേത് ശാഖിയിൽ  
കുക്കൂ കുക്കൂ ..കുക്കൂ കുക്കൂ ..
കൊകിലങ്ങൾ പാടി
ആത്മാവിനീണമായി ആദ്യാനുരാഗമായി
നിറങ്ങളായി സ്വരങ്ങളായി എങ്ങകങ്ങളോന്നി
ആലോലം നിൻ  നെഞ്ചം
പൂക്കാലത്തിന് സമ്മാനം
തന്നാരം താലോലം മാരിക്കാവിന് വാസന്തം

കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാര പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ

മായാത്ത മോഹമേ നീയേതു വീഥിയിൽ
വിരിഞ്ഞുവോ കൊഴിഞ്ഞുവോ
നിശാഗന്ധിയായി....
നിൻ  സ്നേഹസാന്ത്വനം എൻ  രാഗമാനസം
മറന്നുവോ അലിഞ്ഞുവോ നിഴൽ  മഴയായി
താനോളം നാണിപ്പൂ വനാലമ്പിളി കിന്നാരം
താലോലം നാണത്താൽ താലോലിക്കാം പുന്നാരം 

കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാര പൂവല്ലേ
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ
പൂവിടറും മിന്നലുകൾ 
നെഞ്ചലിയും കാറ്റലകൾ നീയറിഞ്ഞുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kannil kannil minnum

Additional Info

Year: 
2013

അനുബന്ധവർത്തമാനം