മേലെ മായും മായതിങ്കൽ
why is the moon so bright
why do stars shine at night
why do fireflies have light, uncles
ohoho (2)
മേലെ മായും മായതിങ്കൽ
മണ്ണി പെയ്യും പോന്നാണേ
ദൂരെ നീന്തും താരകൂട്ടം
വിണ്ണിൻ സ്വന്തം സ്വത്താണേ
സ്നേഹം മൂളും മാരികൂട്ടിൽ
തുള്ളിതുള്ളും മുത്താണേ ..
ചാഞ്ചക്കം ചായുന്ന പോന്നൂഞാലാടാല്ലോ
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ
പൂക്കാല കാറ്റെ നീയും പൂനുള്ളി വാടിപ്പോയോ
വൈകാതെ ചെന്നെത്തേണം
കന്നിപ്പാടം കൊയ്യാനുണ്ടേ..
ചെമ്പോല ചെപ്പിൽ വീഴും
ഞാവൽ കായ് വാരിത്തായോ
ചൊല്ലാത്തൊരു മധുഗാനം നീ
പാടൂ കാറ്റെ നേരം പോയേ ..
പണ്ടേ പണ്ടേ പക്ഷിക്കിഷ്ട്ടം ചേക്കമരക്കൊമ്പല്ലേ
ആടികാട്ടിൽ മിന്നിപ്പായും മിന്നൽമീനോ നീയല്ലേ
എല്ലാമെല്ലാം തൊട്ടേ നീങ്ങാം
താലോലിക്കാം വാ മുത്തേ ..
ചാഞ്ചക്കം ചായുന്ന പോന്നൂഞാലാടാല്ലോ
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ
അല്ലിത്തേൻ ചുണ്ടിൽ നീളെ
കള്ളച്ചിരി മാത്രം കണ്ടേ
മാറ്റേറും പീലിത്തോപ്പിൽ
ആരെത്തേടി തേങ്ങുന്നു നീ ..
രാവേറെ ചെന്നാൽ പോലും
മണ്‍കുടിലെത്താം വായോ..
വഴികാട്ടും പെയ്യാമേഘം
താനേ കോലം മാറുന്നുണ്ടേ ..
നിലാക്കതിർ കറ്റയഴിഞ്ഞേ
കുഞ്ഞോർമ്മകൾ പാറുന്നേ
നീലക്കടൽ തീരത്താരോ
വെള്ളിത്തൂവൽ നീട്ടുന്നേ
എല്ലാമെല്ലാം വാങ്ങിപ്പോരാം
പൊന്നോടമെൻ നീർമുത്തേ
ചാഞ്ചക്കം ചായുന്ന പോന്നൂഞാലാടാല്ലോ
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ
why is the moon so bright
why do stars shine at night
why do fireflies have light, uncles
ohoho