എന്നോട് കൂടെ വസിക്കുന്ന

എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും 
എത്തേണ്ടതായുള്ളോരിടവും (2)
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..

നീയല്ലോ രാവിന്റെ കണ്‍പോളയിൽ തൊട്ടു
സ്നേഹ പ്രഭാതം വിടർത്തുന്നു
നീയല്ലോ ശൂന്യാംബരങ്ങളിലെത്രയോ
താരകണങ്ങൾ വരയ്ക്കുന്നു
ദാഹിക്കും നേരത്ത് ജീവജലം നീ
അന്നവും വായുവും നീ
ദുഃഖശകങ്ങളിൽ ആശ്വാസമേകുന്ന
ദിവ്യ കരസ്പർശം നീ ..
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..

നീയല്ലോ ഖോരവനാന്തരത്തിൽപ്പോലും
മാടപ്പിറാവിനെ പോറ്റുന്നു
നീയല്ലോ വാനിൽ മഴക്കാറ് കൂട്ടുന്നു
നീ തന്നെയല്ലയോ പെയ്യുന്നു
ആരോമകൾ വിരിയും നിൻപാദരേണുക്കൾ 
മിന്നുന്നു ലോകാധിനാഥാ ..
ഓരോ നിലാവിലും നിന്റെ നിശ്വാസങ്ങൾ
വീശുന്നു സ്നേഹസ്വരൂപാ ..

എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..
നീയാണെനിക്കുള്ള മാർഗ്ഗവും ദീപവും 
എത്തേണ്ടതായുള്ളോരിടവും (2)
എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യാസൗന്ദര്യമേ..

YJZZLmOPBvg