വഴിവക്കിൽ വെയിൽ കായും
വഴിവക്കിൽ വെയിൽ കായും മരവും
തണലറ്റ് നിഴലിച്ച ചെടിയും
ഒരു നാളിൽ ആരോരും അറിയാതെ ഒന്നായ്
ഒരു പക്ഷിച്ചിറകായി പറന്നൂ..
നിഴലോ,തീ വെയിലോ അറിയാതെ
അവരെത്തീ ശിഖരത്തിൽ ശ്രുതി ചേർന്നൂ കാറ്റും (2)
തളിരിട്ട ചില്ലകളും ചെറു മിന്നൽച്ചുള്ളികളും
കൊണ്ടു കൂടൊരുക്കീ..ഇരുവരും പാർത്തു പോന്നൂ..
തണുമഞ്ഞിൻ ചുണ്ടുകളിൽ ഇളവെയിൽ വന്നു മുട്ടീ
എങ്ങും വെളിച്ചമായി..വെട്ടം പുഴകളായി..
സകലവും പകലായൊഴുകീ…
വഴിവക്കില്‍ വെയില്‍കാഞ്ഞ മരമേ
തണലറ്റ് നിഴലിച്ച ചെടിയേ
ഒരുനാള്‍ നാം ആരോരും അറിയാതെ
ഒന്നായ് ഒരുപക്ഷിച്ചിറകായ് നാം അണഞ്ഞൂ
തണുമഞ്ഞിന്‍ ഇളവെയിലിന്‍ വീട്ടില്‍;
ഇലയോട് ഇലചേര്‍ത്ത് ശ്രുതി മീട്ടി കാറ്റ് ....
ചിറകാർന്ന ചെടിയല്ലേ..മരമല്ലേ നമ്മൾക്കിന്നീ
ആകാശത്തന്തി ചായാം മേഘങ്ങളായി മാറാം
തുടുമണ്ണിൻ അടരിലേക്കിട തെറ്റാ മഴയായി
ഇന്നു കിനിഞ്ഞിറങ്ങാം എന്നും നിറഞ്ഞു പെയ്യാം..
മരമേ ചെടിയേ..വായോ … ( വഴിവക്കിൽ )